
പയ്യോളി: കീഴൂർ ശ്രീ മഹാശിക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവം പൂർവാധികം പ്രൗഢിയോടെയും സവിശേഷതകളോടെയും കൂടിയ ഭക്തജന പങ്കാളത്തത്തോടെയും ആഘോഷിക്കുവാൻ ക്ഷേത്ര സന്നിധിയിൽ ചേർന്ന ഭക്തജനങ്ങളുടെ വിപുലമായ യോഗം തീരുമാനിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ കെ പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി അനീഷ് മാസ്റ്റർ, എം കെ സുധീഷ്, വി പി സുരേഷ്, പാരമ്പര്യ ട്രസ്റ്റി കെ സദാനന്ദൻ, സമിതി പ്രസിഡൻ്റ് കെ വി കരുണാകരൻ നായർ പ്രസംഗിച്ചു. ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി എം എസ് സുധാകരൻ സ്വാഗതവും രവീന്ദ്രൻ കുറുമണ്ണിൽ നന്ദിയും പറഞ്ഞു.

ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായി കെ പി രമേശൻ മാസ്റ്റർ (ചെയർമാൻ), പ്രഭാകരൻ പ്രശാന്തി, ജിതേഷ് പുനത്തിൽ, ശൈലജ ഗംഗാധരൻ നമ്പ്യാർ (വൈസ് ചെയർമാൻമാർ), കെ വി കരുണാകരൻ നായർ (ജനറൽ കൺവീനർ), രവീന്ദ്രൻ കുറുമണ്ണിൽ, വിനോദ് ഓടണ്ടിയിൽ, ബിന്ദു പണിക്കുളങ്ങര (കൺവീനർമാർ), കെ പ്രകാശൻ മാസ്റ്റർ (ട്രഷറർ) എന്നിവരെയും

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി സുനിൽകുമാർ കണ്ടിയിൽ, സുഭാഷ് കോമത്ത്, ബിജു ചൊവ്വവയൽ കുനി, മോഹനൻ തിരുമൂർത്തി, ശശി മംഗലശ്ശേരി, കുന്നുമ്മൽ ബാബു, ഓടാണ്ടിയിൽ വിനോദൻ, കെ കെ അനീഷ്, സഹദേവൻ കീഴലത്ത് താഴ, കെ പി ശിവദാസൻ, കാര്യാട്ട് ഗോപാലൻ, സന്തോഷ് മീറങ്ങാടി, ഇ ടി രമേശൻ, കുറ്റിയിൽ പ്രേമൻ, ഉത്തമൻ മത്തത്ത്, ഗംഗാധരൻ നമ്പ്യാർ മത്തത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

Discussion about this post