
പയ്യോളി: ആത്മായനം കുടുംബ സംഗമം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കീഴൂർ എ യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ ആദ്ധ്യാത്മിക-സാംസ്കാരിക സാമൂഹ്യ രംഗത്തെ വിദഗ്ദർ ക്ലാസുകളെടുത്തു.

‘മതങ്ങളിലെ കുടുംബ സങ്കൽപ്പം’ എന്ന വിഷയത്തിൽ അഡ്വ. എ കേശവൻ ക്ലാസെടുത്തു. മോഹൻദാസ് ചെറുവോട്ട് നയിച്ച ‘യോഗ ധ്യാന സെഷൻ’, ഹരിപ്രിയ നയിച്ച മന:ശാസ്ത്രകൗൺസിലിംഗ് എന്നീ പരിപാടികളും നടന്നു.

ഉച്ചക്ക് ശേഷം ‘കുട്ടികളോടെങ്ങനെ’ എന്ന വിഷയത്തിൽ ശശി കമ്മട്ടേരി, ‘കുടുംബ പ്രബോധനം’ എന്ന വിഷയത്തിൽ എ വി അനിൽകുമാർ എന്നിവർ ക്ലാസ്സുകൾ നയിക്കും.

പയ്യോളി ഹരേ കൃഷ്ണ സത്സംഗ് സമിതിയുടെ ഭക്തിഗാന സുധയോടെയാണ് ആത്മായനത്തിന് തുടക്കം കുറിച്ചത്. പ്രഭാകരൻ പ്രശാന്തി, കൃപേഷ് കണ്ടമ്പറമ്പത്ത്, സത്യപ്രകാശ് കക്കാലാട്ട്, പി എം അനീഷ്, കെ പി രമേശൻ മാസ്റ്റർ പ്രസംഗിച്ചു.


ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി




































Discussion about this post