കീഴരിയൂർ: മുനീറുൽ ഇസ്ലാം സംഘം നബിദിനാഘോഷം ‘മീലാദുന്നബി-2022’ സംഘടിപ്പിച്ചു. അബ്ദുൾ വാഹിദ് വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കേളോത്ത് മമ്മു അധ്യക്ഷത വഹിച്ചു. അഹമ്മദ് സുഹൈൽ ഹൈതമി, ഹൈദരലി വാഫി ഇരിങ്ങാട്ടിരി മതപ്രഭാഷണം നടത്തി.
നബി ദിനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഐ സജീവൻ, ഇ എം മനോജ്, ഗോപാലൻ കുറ്റ്യോയത്തിൽ, ടി വി ദിനു, കെ എം സുരേഷ് ബാബു, ഫൈസൽ പാലാഴി, എരോത്ത് അഷറഫ്, ടി കെ അബൂബക്കർ ഹാജി,
പി ബീരാൻ ഹാജി, ടി പി അബു മാസ്റ്റർ, കെ നൗഷാദ്, അബ്ദുള്ള പീസ് വില്ല, കെ ടി അബ്ദുറഹിമാൻ പ്രസംഗിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ അഫ്നാൻ നഫാത്ത്, ജിഷ്ണു പുതിയോട്ടിൽ, സുമയ്യ തലപ്പറമ്പിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
Discussion about this post