പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി ശശി പാറോളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മേലടി ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ കെ സരുൺ പത്രിക സ്വീകരിച്ചു.

നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ജില്ലാ കോൺഗ്രസ് സെക്രട്ടറി രാജേഷ് കീഴരിയൂർ, എടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ, കെ സി രാജൻ, കുറുമയിൽ ബാബു, എം എം രമേശൻ, വേലായുധൻ കീഴരിയൂർ, സൈനുദ്ദീൻ, സാബിറ നടുക്കണ്ടി, സത്താർ എന്നിവരും നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ പി ഗോപാലൻ രാജി വെച്ച ഒഴിവിലേക്കാണ് കീഴരിയൂർ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 9 ന് വോട്ടെടുപ്പ് നടക്കും.


Discussion about this post