
കീഴരിയൂർ: ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ നവീകരണത്തിന് ജില്ലാ കലക്ടർ നൽകിയ അനുമതിയെ ഗ്രാമസഭയുടെയും പദ്ധതി തയ്യാറാക്കിയ എം പിയുടെയും, എം എൽ എയുടേയും അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായി മാറ്റാൻ തീരുമാനിച്ച പഞ്ചായത്ത് ഭരണസമതിയുടെ നീക്കം തടഞ്ഞ ഓംബുഡ്സ്മാൻ വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പത്ര കുറിപ്പ് ജനങ്ങളോടുള്ള വെല്ലുവിളിയും, അധികാര ദുർവിനിയോഗവുമാണെന്ന് അഞ്ച് യു ഡി എഫ് പഞ്ചായത്തംഗങ്ങൾ പ്രസ്താവിച്ചു.

ജനങ്ങളുടെ ആവശ്യം മാനിച്ചാണ് കമ്മ്യൂണിറ്റി ഹാൾ മ്യൂസിയമാക്കുന്നതെന്ന വാദവും തെറ്റാണ്. പുതിയ കമ്മ്യൂണിറ്റി ഹാൾ നടപ്പുവർഷം നിർമിക്കാൻ ഭരണ സമിതി തീരുമാനിച്ചിട്ടില്ല. ഗ്രാമസഭകളിലോ, വികസന സെമിനാറിലോ ഒരിക്കൽ പോലും ഉയർന്നു വരാത്ത ആവശ്യമാണിത്. ഗ്രാമസഭയെ മറികടന്ന് അധികാര ദുർവിനിയോഗം നടത്തി ഭരണ സമിതി തീരുമാനമെടുക്കുന്നത് പഞ്ചായത്തിനു തന്നെ അപമാനകരമാണ്. ഇത്തരം തീരുമാനങ്ങളിൽ പലതവണ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും പ്രസിഡൻ്റ് തെറ്റ് ആവർത്തിക്കുകയാണ്.

ജനങ്ങളുടെ നികുതി പണം അനാവശ്യ കാര്യങ്ങൾക്ക് കോടതി ഫീസായി ചെലവഴിക്കാനുള്ളതല്ല. നിർമാണ പ്രവൃത്തിക്ക് ജില്ലാ കലക്ടർ നൽകിയ അനുമതിയിൽ നിഷ്കർഷിച്ച പ്രകാരം മുകൾനിലയയിൽ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാളും താഴത്തെ നിലവിലുള്ള ഹാളിൽ ചരിത്ര ലൈബ്രറിയും നില നിർത്തി പ്രവൃത്തി

പൂർത്തീകരിച്ച് റിപ്പോർട്ട് നൽകാൻ ഓംബുഡ്സ്മൻ ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്ക് നൽകിയ ഉത്തരവ് പാലിക്കാൻ ഭരണ സമിതി തയ്യാറാവണമെന്നും പൊതുജനങ്ങൾക്ക് ഉപാകരപ്പെടുന്ന രീതിയിൽ ഓഡിറ്റോറിയവും ചരിത്ര ലൈബ്രറിയും അടിയന്തരമായി തുറന്ന് കൊടുക്കണമെന്നും പഞ്ചായത്തഗംങ്ങളായ കെ സി രാജൻ, ഇ എം മനോജ്,
ഗോപാലൻ കുറ്റ്യോയത്തിൽ, സവിത നിരത്തിൻ്റെ മീത്തൽ, ജലജ ടീച്ചർ കുറുമയിൽ എന്നിവർ ആവശ്യപ്പെട്ടു.

Discussion about this post