മേപ്പയ്യൂർ: കീഴ്പ്പയ്യൂർ എ യു പി സ്കൂൾ മാനേജറും, തോടന്നൂർ എ യു പി സ്കൂൾ അധ്യാപകനുമായ കണ്ടോത്ത് അസ്സയിനാർ ഹാജി (52) അന്തരിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റും, മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗവും, കീഴ്പ്പയ്യൂർ മണപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റും, ഗ്രീൻസ് മേപ്പയ്യൂർ ഡയരക്ടറും, മുയിപ്പോത്ത് തണൽ ഡയാലിസിസ് സെൻ്റർ കമ്മിറ്റി അംഗവും, കീഴ്പ്പയ്യൂർ മഹല്ല് റിഫീല് കമ്മിറ്റി വൈസ് ചെയർമാനും, കീഴ്പ്പയ്യൂർ മണ്ണപ്പുറം മസ്ജിദുന്നജ്മി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ആയിഷ
മക്കൾ: ഹസ്ന (അധ്യാപിക, കീഴ്പ്പയ്യൂർ എ യു പി സ്കൂൾ), അസ്‌ലഹ, മുഹമ്മദ് (വിദ്യാർത്ഥി, ഡൽഹി യൂനിവേഴ്സിറ്റി)
മരുമക്കൾ: സുഹൈൽ അഹമ്മദ് (അരീക്കോട്), മുഹമ്മദ് (പുറമേരി)
സഹോദരൻ: കണ്ടോത്ത് മുഹമ്മദ് (അദ്ധ്യാപകൻ- കീഴ്പ്പയ്യൂർ എ യു പി സ്ക്കൂൾ).

Discussion about this post