പയ്യോളി: കീഴൂർ ജി യു പി സ്കൂളിന് ചുറ്റുമതിൽ പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരൻ എം പി ക്ക് നിവേദനം നൽകി. നിവേദനത്തിൽ ഉടൻ നടപടിയെടുക്കുമെന്നും ഇതിനായി 20 ലക്ഷം രൂപ അനുവദിക്കുമെന്നും
എം പി ഉറപ്പ് നൽകിയതായി നിവേദക സംഘം പറഞ്ഞു. നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ്, സബീഷ് കുന്നങ്ങോത്ത്, മാതാണ്ടി അശോകൻ മാസ്റ്റർ, പ്രധാനാധ്യാപകൻ ദിനേശൻ, മണി കാര്യാട്ട് സംഘത്തിലുണ്ടായിരുന്നു.
Discussion about this post