കൊയിലാണ്ടി: കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ അഴകോടെ കാക്കാം അകലാപ്പുഴ ക്യാമ്പയിന് തുടക്കമായി. വനമിത്ര പുരസ്ക്കാര ജേതാവ് സി രാഘവൻ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗം കുറ്റി ഒഴത്തിൽ ഗോപാലൻ അധ്യക്ഷത വഹിച്ചു. മാലത്ത് സുരേഷ്, സാബിറ നടുക്കണ്ടി, ഒ ജയൻ, കെ ടി ചന്ദ്രൻ, ദാസൻ എടക്കുളം കണ്ടി, യു ഷഫീഖ്, ശ്രീനീവാസൻ, എൻ കെ സായ് പ്രകാശ് പ്രസംഗിച്ചു.
ബേബി കമ്പനി, കെ എം സുരേഷ് ബാബു, രാജൻ നടുവത്തൂർ, സംഗീത, പുഷ്പ എന്നിവർ നേതൃത്വം നൽകി.
നാട്ടുകാരും, തുമ്പ പരിസ്ഥിതി സമിതി പ്രവർത്തകരും, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളും ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.
Discussion about this post