കീഴരിയൂർ: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും
കീഴരിയൂരിലെ കോൺഗ്രസ് നേതാവും മുഖ്യ സഹകാരിയുമായിരുന്ന സി കെ ഗോപാലൻ്റെ ഇരുപത്തി ഏഴാം ചരമവാർഷിക ദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ചുക്കോത്ത് ബാലൻ നായർ, കെ കെ ദാസൻ, കെ സി രാജൻ,
സവിത നിരത്തിൻ്റെ മീത്തൽ, ഒ കെ കുമാരൻ, പി കെ ഗോവിന്ദൻ, എൻ ടി ശിവാനന്ദൻ, ഇടത്തിൽ
രാമചന്ദ്രൻ, പി എം അശോകൻ, ശശി കല്ലട, ഇ കെ ദാസൻ, കെ പി സ്വപ്നകുമാർ, ഇ എം ശശീന്ദ്രകുമാർ, കെ വിശ്വൻ തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post