കീഴരിയൂർ : കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ തുടർച്ചയായി ഇ.ഡി യെക്കൊണ്ട് ചോദ്യം ചെയ്ത് വേട്ടായാടാനുള്ള ബി.ജെ.പി നയത്തിൽ പ്രതിഷേധിച്ച് കീഴരിയൂരിൽ നടന്ന പോസ്റ്റാഫീസ് ധർണ ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,ബി .ഉണ്ണികൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ കെ.സി രാജൻ, കെ.കെ ദാസൻ, പാറക്കീൽ അശോകൻ, ഇടത്തിൽ രാമചന്ദ്രൻ പ്രസംഗിച്ചു.
Discussion about this post