

പയ്യോളി : കീഴൂർ ടൗൺ കളത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീക്കിന്റെ സാന്നിധ്യത്തിൽ എം പി കെ മുരളീധരനാണ് റോഡ് ഉദ്ഘാടനം നിർവഹിച്ചത്. എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ചെയർമാൻ അധ്യക്ഷത വഹിച്ച

ചടങ്ങിൽ കൗൺസിലർ സിജിന പൊന്ന്യാരി, മഠത്തിൽ നാണു മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ മുജേഷ് ശാസ്ത്രി ,എടക്കണ്ടി കുഞ്ഞബ്ദുള്ള ,ടി ഉണ്ണികൃഷ്ണൻ ,കെ കെ ബാബു ,കെ ടി സത്യൻ കിണറ്റും കര കുമാരൻ, റീജ കണ്ടമ്പത്ത് , എടക്കണ്ടി സോമൻ, തുടങ്ങിയവർ പ്രസംഗിച്ചു








































Discussion about this post