തിരുവനന്തപുരം: ഈ മാസം 4ന് നടന്ന എൻജിനിയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ളപ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഉത്തര സൂചിക ലഭ്യമാണ്.
ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾക്ക് പരാതി ഉന്നയിക്കാൻ അവസരം ഉണ്ട്. അനുബന്ധ രേഖകകൾ സഹിതം ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 13ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽവഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും : 0471 2525300 നമ്പറിൽ ബന്ധപ്പെടണം.
Discussion about this post