നാദാപുരം: ഇരിങ്ങണ്ണൂരിനടുത്ത് കായപ്പനച്ചിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി ഷോർദാർ ഇബ്രാഹിമിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. കളിക്കുന്നതിനിടയിൽ അടുത്തു കണ്ട വസ്തു എടുത്തെറിഞ്ഞപ്പോൾ
പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. സ്ഫോടനത്തിൽ ഇടതു കൈപ്പത്തിയിലെ തള്ള വിരലിന് സാരമായി പരിക്കേറ്റു. കണ്ണിനും പരിക്കുണ്ട്. കുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post