കായംകുളം: കായംകുളത്തു വൻ സിന്തറ്റിക്മയക്കുമരുന്ന് വേട്ട. നിരവധി ക്രിമിനൽ കേസ് പ്രതി മോട്ടിയും സംഘവും പിടിയിൽ. എംഡിഎംഎയുംമായി നിരവധി ക്രിമിനൽ കേസ് പ്രതി കായംകുളം പുളിമുക്ക് ചാലിൽ മോട്ടി എന്ന അമൽ ഫറുക്ക് (21), കായംകുളം ഐക്യ ജംഗഷൻ മദീന മൻസിലിൽ ഷാലു (24), കായംകുളം ഫിറോസ്മൻസിലിൽ ഫിറോസ് (22), 4) കായംകു
ളം കണ്ണന്പള്ളി തെക്കേതിൽ അനന്തു (21) എന്നിവരെയാണ് മയക്കുമരുന്നുമായി പിടിച്ചത്. 12 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്നു പിടിച്ചു.
മുംബൈ, ഗോവഎന്നിവിടങ്ങളിൽനിന്നു വൻതോതിൽ കേരളത്തിലേക്കു മയക്കുമരുന്നു കടത്തുന്ന സംഘത്തെകുറിച്ചു ജില്ലാ പോലീസ് മേധാവി ജി. ജെയ്ദേവിനു രഹസ്യവിവരം ലഭിച്ചിരുന്നു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കായംകുളം ഡിവൈഎസ്പി അലക്സ്ബേബിയുടെ നേത്യത്വത്തിലുള്ള കായംകുളം പൊലീസ് ഇൻസ്പെക്ടർ വൈ മുഹമ്മദ് ഷാഫിയും സംഘവും ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ടെയിനിൽ വന്നിറങ്ങി വീട്ടിലേക്കു വാഹനം കാത്തു നിന്ന യുവാക്കൾ പിടിയിലായത്.
ഇവർ മാസത്തിൽ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിനു പുറത്തു പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും കായംകുളം ഐക്യ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകുന്നതെന്നും ചോദ്യം ചെയ്യലിൽ പോലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധയിൽ കായംകുളം പ്രതാങ് മൂട് ജംഗ്ഷനിൽനിന്നു കായംകുളം കടയ്ശേരിൽ അർഷിദി (24)നെയും മൂന്നു ഗ്രാം മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു.
കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾ,കോളജ് വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ആണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. എംഡിഎംഎ ഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്നത് 5000 രൂപ നിരക്കിലാണ് വിൽക്കുന്നത്.
Discussion about this post