പയ്യോളി: മലപ്പുറം കാവന്നൂരിൽ അമ്മയുടെ മുന്നിൽ പീഢനത്തിന് ഇരയായ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
യുവമോർച്ച ജനറൽ സെക്രട്ടറി ശ്രീഹരി പുറക്കാട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സനൽജിത്ത് കുറുങ്ങിത്താര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാൽജിത്ത് കളരിപ്പടി, സി ടി ശ്രീദർശ്, ദിപീഷ് ചൂളപ്പറമ്പത്ത് പ്രസംഗിച്ചു.
Discussion about this post