തിരുവനന്തപുരം: കാട്ടക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനത്തിനിരയായ പ്രേമനന്റെ മകള്‍ക്ക് കണ്സഷന് ടിക്കറ്റ് ലഭിച്ചു. കണ്സഷന് കാര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചു നല്കി. കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രേമനന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനമേറ്റതിന്റെ പ്രധാനകാരണം.
കണ്സഷന് ടിക്കറ്റ് നല്കണമെങ്കില് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് കൈവശമില്ലെന്ന് പ്രേമനന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉണ്ടാവുകയും അത് മര്‍ദനത്തിലെത്തുകയും ചെയ്തത്.തന്നെ മര്‍ദിച്ചത് സംബന്ധിച്ച് പ്രേമനന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഒരാളേയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.
ഡിപ്പോയിൽ മർദനമേറ്റ പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണെന്ന വാദമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. മനഃപൂർവം പ്രശ്നമുണ്ടാക്കി വീഡിയോയിൽ ചിത്രീകരിച്ച് മാധ്യമങ്ങൾക്കു കൈമാറിയതാണെന്നും ജാമ്യം തേടിയുള്ള അപേക്ഷയിൽ പ്രതികൾ പറയുന്നു. പ്രേമനൻ സ്ഥിരം പരാതിക്കാരനാണ്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പോലീസ് തങ്ങൾക്കെതിരേ സ്ത്രീപീഡനം വരുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയതെന്നും പ്രതികൾ ആരോപിക്കുന്നു.
2022 സെപ്റ്റംബർ 20-നാണ് മകൾ രേഷ്മയുടെ കൺസെഷൻ പുതുക്കാൻ പ്രേമനൻ മകൾക്കൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തിയത്. അവിടെവച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ അച്ഛനെയും മകളെയും മർദിക്കുകയും ചെയ്തെന്നാണ് കേസ്.
Discussion about this post