ശ്രീനഗർ: അമർനാഥ് യാത്രയുടെ പ്രധാന പാതകളിലൊന്നായ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാളായ അഷ്റഫ് മോൽവി ഹിസ്ബുൽ മുജാഹിദ്ദീൻ അംഗമാണെന്ന് പൊലീസ് അറിയിച്ചു.
പഹൽഗാമിലെ കാട്ടിനുള്ളിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30ന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിൽ ഒന്നാണ് കാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പഹൽഗാം.
Discussion about this post