കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചവരെ വ്യാപകമായി മഴ പെയ്യും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളി മുന്നറിയിപ്പില്ല.
നാളെ ആന്ധ്ര തീരം, കന്യാകുമാരി, മാന്നാർ കടലിടുക്ക്, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. അതിനാൽ ഈ ഭാഗങ്ങളിൽ കടലിൽ പോകരുത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കക്കയം 12, പടിഞ്ഞാറേക്കര ഡാം, വെള്ളരിക്കുണ്ട് 10, ആര്യങ്കാവ് എട്ട്, കോന്നി, ഇടുക്കി, നേരിയമംഗലം ആറുവീതം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളം, മൂന്നാർ, ഇരിക്കൂർ, തളിപ്പറന്പ് അഞ്ചുവീതം, കരിപ്പൂർ, കുരുടാമണ്ണിൽ,
ആറന്മുള, മാവേലിക്കര, മങ്കൊന്പ്, ചേർത്തല, പീരുമേട്, ചാലക്കുടി, ഒറ്റപ്പാലം, പട്ടാന്പി, നിലന്പൂർ, കൊയിലാണ്ടി, തലശേരി, കുടിലൂർ, കൊട്ടാരക്കര, സീതത്തോട്, തെന്മല, മട്ടന്നൂർ നാലുവീതവും സെന്‍റീമീറ്റർ മഴ പെയ്തു.
Discussion about this post