കാസര്‍ഗോഡ്: കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂർ ജെ പി കോളനി സ്വദേശി ജ്യോതിഷിനെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റില്‍പെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സൈനുല്‍ ആബിദ് വധക്കേസ് മുതല്‍ പ്രമാദമായ നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.
Discussion about this post