കാസർകോട് : ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. എൻമകജെ കാട്ടുകുക്ക ഫാമിലെ പന്നികളിലാണ് രോഗം ബാധിച്ചത്. പന്നിപ്പനി സ്ഥിരീകരണത്തിന് പിന്നാലെ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യാൻ നിർദ്ദേശമുണ്ട്.
പന്നികളുടെ അറവും മാംസ വില്‍പ്പനയും പ്രദേശത്ത് നിരോധിച്ചു. പന്നികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നശിപ്പിച്ച പന്നികളെ ശാസ്ത്രീയമായി സംസ്കരിക്കാനും നിർദ്ദേശമുണ്ട്.
Discussion about this post