കാസർഗോഡ്: ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. കാഞ്ഞങ്ങാട് സംസ്ഥാനപാതയിലാണ് രണ്ട് അപകടങ്ങളും നടന്നത്. മീൻ ലോറി ബൈക്കിലിടിച്ച് രണ്ടുപേരും കാഞ്ഞങ്ങാട് മഡിയനിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്.
ബൈക്ക് യാത്രക്കാരായ പെരിയ നടുവോട്ടു പാറയിലെ എൻ എ പ്രജീഷ് (22), പള്ളിക്കര സി എച്ച് നഗറിലെ അനിൽ (24) എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അപകടം.
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അടോട്ട് സ്വദേശിയായ രതീഷ് (31) മരിച്ചത്. രാത്രി കാഞ്ഞങ്ങാട് മഡിയനിലായിരുന്നു അപകടം.
Discussion about this post