കാസർകോട്: ഉദുമ പള്ളത്തുണ്ടായ വാഹനാപകടത്തില്‍, ഐ എസ് എല്‍ ഫൈനല്‍ കാണാനായി ഗോവയിലേയ്ക്ക് പോവുകയായിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശികളായ ജംഷീര്‍ (22), സിബില്‍ (20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്.
കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post