കാസര്‍ഗോഡ്: ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയായ പെണ്‍കുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും
പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ചപ്പോള്‍ ആണ് നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും പീഡനവിവരം പുറത്തറിഞ്ഞതും.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Discussion about this post