കാപ്പാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരുണ്യതീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കാപ്പാട് ബീച്ചും പരിസരവും ശുചീകരിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലം എം എൽ എ ജമീല കാനത്തിൽ പരിസ്ഥി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശുചിത്വസഹായ സ്ഥാപനമായ ഗ്രീൻ വേംസുമായി സഹകരിച്ചാണ് ശുചീകരണയജഞം നടത്തിയത്. കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ, പ്രിൻസിപ്പൽ ലുംതാസ് ടീച്ചർ, അബ്ദുൽ മജീദ്, ഗ്രീൻ വേംസ് കോർഡിനേറ്റർ ജൻഷർ ഖാൻ പ്രസംഗിച്ചു.
Discussion about this post