കൊച്ചി: വീട്ടുജോലിക്കു നിർത്തിയ കർണാടക സ്വദേശിയായ പെൺകുട്ടിയെ 7 വർഷം തുടച്ചയായി പീഡിപ്പിച്ച കേസിൽ ഇടപ്പള്ളി സ്വദേശി അറസ്റ്റിൽ. ചങ്ങമ്പുഴ പാർക്കിനു സമീപം ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയിൽ പോളിനെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയെയും പ്രതിചേർത്തിതിട്ടുണ്ട്. ഇവർ ഒളിവിലാണ്.
പെൺകുട്ടി 14 വയസു മുതൽ പീഡനത്തിന് ഇരയാവുകയാണ്. വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ടുവന്ന കുട്ടിയെ പ്രതി ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയാക്കുകയായിരുന്നു. കൂടാതെ ഇയാളും ഭാര്യയും ചേർന്ന് പെൺകുട്ടിയെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തിരുന്നു. ഭക്ഷണവിതരണ ബിസിനസുള്ള പ്രതി രാത്രി പോലും പെൺകുട്ടിയെയാണ് അകലെയുള്ള വീടുകളിലും ഭക്ഷണമെത്തിക്കാൻ നിയോഗിച്ചിരുന്നത്. രാത്രിയായാൽ ലൈംഗിക പീഡനത്തിനും കുട്ടിയെ ഇരയാക്കും.
പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അയൽവീട്ടുകാരോട് ഉൾപ്പടെ സംഭവം പറയുകയായിരുന്നു. ഇതേതുടർന്നാണ് പൊലീസിൽ വിവരമറിയിക്കുന്നത്. അറസ്റ്റിലായ പോളിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ സമിതി അധ്യക്ഷയാണ്. ഇവർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്
Discussion about this post