കര്‍ക്കടകം പിറന്നു. ഇത്തവണ ജൂലൈ 17 ഞായറാഴ്ചയാണ് കര്‍ക്കിടകം ഒന്ന്. ജൂലൈ 16 ശനി (ഇന്നലെ) കര്‍ക്കിടക സംക്രാന്തി ആയിരുന്നു. രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കിടക മാസം അറിയപ്പെടുന്നു. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകള്‍ ഇനി പുലരികളിലും സന്ധ്യകളിലും മുഴങ്ങിക്കേള്‍ക്കും. ക്ഷേത്രങ്ങളിലും ഹൈന്ദവഭവനങ്ങളിലും സാംസ്‌കാരികകേന്ദ്രങ്ങളിലും രാമായണമാസാചരണം തുടങ്ങി.
ചാരുശീലയായ ശാരികപ്പൈതലിനെ രാമായണകഥയുടെ ശേഷഭാഗം പറയാന്‍ കവി ക്ഷണിക്കുന്ന വരികള്‍. മൂവന്തിയില്‍ മുത്തശ്ശിമാര്‍ ഈണത്തില്‍ ആ കഥ പാടുന്നു. കുട്ടികള്‍ രാമകഥാമൃതം കേട്ട് പുരാണപുരുഷന്റെ ജീവിതം അറിയുന്നു. കിളിപ്പൈതല്‍ പാടിയ വരികള്‍ കാലം ഏറ്റുപാടുന്ന പുണ്യമാസമാണ് കര്‍ക്കടകം.
കര്‍ക്കടകമാസത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ സന്ധ്യാനേരങ്ങളില്‍ ഉയരും. ഓഗസ്റ്റ് 16 നാണ് കര്‍ക്കിടകം 31. ഓഗസ്റ്റ് 17 ന് ചിങ്ങ മാസം പിറക്കും. മഹാമാരിയായ കോവിഡ് ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയും ദുഃഖവും മനസില്‍ നിന്ന് നിവാരണം ചെയ്യാന്‍ രാമകഥാശീലുകള്‍ക്ക് സാധിക്കട്ടെ.
Discussion about this post