പയ്യോളി: ശ്രീ കരിമ്പുള്ളി കാവ് ഓടകാളി ഭദ്രകാളി ക്ഷേത്രത്തിലെ കലങ്കരി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി അക്കം വീട്ടിൽ കുഞ്ഞിക്കണ്ണൻ സ്വാമിയുടെ മുഖ്യകാർമികത്വത്തിൽ അനീഷ് ശാന്തി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മാർച്ച് 17 ന് ആരംഭിക്കുന്ന ഉത്സവം 21 ന് സമാപിക്കും.
ഉത്സവ ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 6 ന് ഉഷപൂജ, ഉച്ചയ്ക്ക് 2 ന് മധ്യഹ്ന പൂജ വൈകുന്നേരം 6 .30 ന് ദീപാരാധന ,6.40ന് ചെണ്ടമേളം, എന്നിവ നടക്കും. 21ന് തിങ്കൾ രാവിലെ 5 ന് ഗണപതിഹോമം, 9 മണിമുതൽ കലശാട്ടവും ആയുധം എഴുന്നള്ളത്തും,
ശ്രീ ഭദ്രകാളി, ശ്രീ കുറുംബ, വിഷ്ണുമായ, വസൂരിമാല, വേട്ടയ്ക്കൊരുമകൻ എന്നീ ദേവീദേവന്മാരുടെ തിരുവായുധങ്ങൾ പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടുകൂടി ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നു. കലശാട്ടത്തിനുശേഷം വസൂരിമാല ഭഗവതിക്ക് മഞ്ഞൾപൊടി ചാർത്തൽ

വൈകുന്നേരം 3 ന് ശ്രീകുറുംബ ഭഗവതിക്ക് കലശം 4 ന് ശ്രീഭദ്രകാളിയുടെ പുറപ്പാട്, 6. 30ന് ദീപാരാധന, രാത്രി 7ന് വിഷ്ണുമായ (കുട്ടിച്ചാത്തൻ കലശത്തോടെ നിയോഗം), 8 ന് കടലമ്മയുടെ ഗുരുതി, 9 ന് വസൂരിമാല ഭഗവതിയുടെ ഗുരുതിയോടുകൂടി പുറപ്പാട്,10 ഘണ്ഠാകർണ്ണനും വീരഭദ്രനും ഗുരുതിനിയോഗം, 11ന് ശ്രീഭദ്രകാളിയുടെ ഗുരുതിയോടുകൂടി പുറപ്പാട്, 12 ന് വേട്ടയ്ക്കൊരുമകൻ കലാശത്തോടുകൂടി നിയോഗം, 29 ന് ചൊവ്വ 2 മണിക്കുശേഷം കലങ്കരി കൊടിയിറക്കത്തോടു കൂടി ഉത്സവം സമാപിക്കും.
Discussion about this post