വടകര: ഉത്തരമലബാറിലെ പ്രസിദ്ധമായ വടകര കരിമ്പനപ്പാലം ശ്രീ കളരിയുള്ളതില്‍ ക്ഷേത്രം തിറ മഹോല്‍സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് മൂന്നു മണിക്കാണ് കൊടിയറ്റം. 1,2,3 തിയ്യതികളിലായി ഉത്സവം ആഘോഷിക്കും. ഒന്നിന് പുലര്‍ച്ചെ നാലു മണിക്ക് ആദ്യാരംഭ കലശം, അഞ്ചു മണിക്ക് ഭണ്ഡാരം പെരുക്കല്‍ ചടങ്ങ് എന്നിവ നടന്നു. രാത്രി 9.30 ന് മഹാദേവൻ (കുട്ടിച്ചാത്തന്) വെള്ളാട്ടം ഉണ്ടായിരിക്കും. രണ്ടാം തിയതി ഉച്ചക്ക് ഇനീര്‍ വരവ്, വൈകുന്നേരം നാലു മണിക്ക് മഞ്ഞള്‍ പൊടി വരവ്, പൂക്കുന്തം വരവ് എന്നിവയും രാത്രി ഏഴു മണിക്ക് ഗുളികന് വെള്ളാട്ട് രാത്രി 9.30 ന് തണ്ടാന്‍ വരവ്, 11.30 ന് മഹാദേവന്റെ നേര്‍ച്ച വെള്ളാട്ട് തുടര്‍ന്ന് പൂക്കലശം വരവ്, പാല് എഴുന്നെള്ളത്ത് എന്നിവയും നടക്കും. മൂന്നിനു പുലര്‍ച്ചെ നാലു മണിക്കു വസൂരിമാല തമ്പുരാട്ടിയുടെ വെള്ളാട്ട്, തുടര്‍ന്ന് ഗുളികന് തിറയാട്ടം, മഹാദേവന്റെ തിറയാട്ടം, ഗുരു കാരണവന്മാരുടെ തിറയാട്ടം, വസൂരിമാല തമ്പുരാട്ടിയുടെ തിറയാട്ടം. താലപ്പൊലിയോടെ ഉത്സവം സമാപിക്കും.
Discussion about this post