കാരയാട് :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 20 21- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് പൊന്നൻ ചാലിൽ മുക്ക് – തേവർകുന്ന് – മിനി സ്റ്റേഡിയം റോഡ് ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ അഭിനീഷ്, ടി എം രജില, സി കെ നാരയണൻ, പി കെ ഗോപി പ്രസംഗിച്ചു. എം പി പ്രസാദ് സ്വാഗതവും വി ശശി നന്ദിയും പറഞ്ഞു
Discussion about this post