അരിക്കുളം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവെച്ച മാതൃകാ കമ്മ്യൂണിസ്റ്റ് ആയിരുന്നു കാരയാട് കുഞ്ഞികൃഷ്ണനെന്ന് സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ കെ വിജയൻ എം എൽ എ.
കാരയാട് കുഞ്ഞികൃഷ്ണൻ അനുസ്മരണ സമ്മേളനം കുരുടി വീട് മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ബാലൻ, ഇ കുഞ്ഞിരാമൻ, അജയ് ആവള, ധനേഷ് കാരയാട്, എൻ എം ബിനിത, കെ കെ രവീന്ദ്രൻ, കരിമ്പിൽ വിശ്വൻ, ഇ രാജൻ, ഇ വേണു എന്നിവർ പ്രസംഗിച്ചു.
Discussion about this post