നീലേശ്വരം ∙ കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് ചായ്യോത്ത് ജിഎച്ച്എസ്എസിൽ പഠിക്കുന്ന അരുൾ വിമൽ (15) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകൻ അമൽജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്. ചെറുപുഴ സ്വദേശികളാണ് ഇരുവരും.

തിങ്കളാഴ്ച പുലർച്ചെ വിദ്യാർഥിക്കു കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. പിതാവ് അമൽജോസും 2വർഷം മുൻപു ഹൃദയാഘാതത്തെത്തുടർന്ന് സർവീസിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംസ്കാരം ചെറുപുഴ ചർച്ച് സെമിത്തേരിയിൽ നടത്തും. സഹോദരി: അനന്യ വിമൽ (പ്ലസ്ടു വിദ്യാർഥിനി, ജിഎച്ച്എസ്എസ്, ചായ്യോത്ത്)



































Discussion about this post