കൊയിലാണ്ടി: രാജ്യാന്തര പെയ്ന്റിംഗ് പ്രദർശനം ‘പനാഷിയ’ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ പ്രമുഖ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാർക്കൊപ്പം റഷ്യ, കൊറിയ, തുർക്കി, നൈജീരിയ, മൊറോക്കോ, കൊസോവോ, ഇൻഡോന്വേഷ്യ, ഇന്ത്യ എന്നീ എട്ട് രാജ്യങ്ങളിലെ ചിത്രകാരന്മാർ അണിനിരക്കുന്ന പ്രദർശനം മെയ് 22 ന് അവസാനിക്കും.
മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ കോട്ട്, ചിത്രകാരൻമാരായ യു കെ രാഘവൻ,

സായ് പ്രസാദ്, റഹ്മാൻ കൊഴുക്കല്ലൂർ, സുബേഷ് പത്മനാഭൻ, ശിവാസ് നടേരി, രാജേന്ദ്രൻ പുല്ലൂർ, സി കെ കുമാരൻ, ദിനേശ് നക്ഷത്ര, കെ ബവിഷ്, ഷിജു കോളിക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു.

Discussion about this post