ലക്നോ: കാൺപുരിൽ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 36 പേര് അറസ്റ്റില്‍. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് സംഘര്‍ഷമുണ്ടാക്കിയവരെ തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ, ബിജെപി വക്താവ് നുപുര്‍ ശര്‍മ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്.
ഇതിനെ എതിര്‍ത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മുപ്പതോളം സാധാരണക്കാര്‍ക്കും 13 പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കടകള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
കൂടുതല്‍ പേരെ ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിയും. സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കാൺപുര്‍ നഗരം കനത്ത സുരക്ഷയിലാണ്. സംഭവത്തില്‍ പോലീസ് മൂന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post