തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും കുറുമാത്തൂരില്‍ നടത്തിയ പരിശോധനയിലാണ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശി എം.വി.അഷ്റഫ് (27) എന്ന യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയത്.
ഇയാളുടെ പക്കല്‍നിന്നു 70 മില്ലിഗ്രാം എംഡിഎംഎ പിടികൂടി. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.യേശുദാസന്, ഇ.എച്ച്.ഫെമിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി.ജിഷ, എക്സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post