കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ക്ക് നിസാര പരുക്കുണ്ട്.
നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.ശക്തമായ മഴയുള്ള സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് റോഡിൽ നിന്നും തെന്നി മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പത്തടിയോളം താഴ്ചയിലേക്ക് ബസ് വീണുവെങ്കിലും കൂടുതൽ ആളപായമില്ലാതെ വന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് സമീപ വാസികൾ പറഞ്ഞു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
Discussion about this post