കണ്ണൂര്‍: ഇരിട്ടിയിലെ അയ്യന്‍കുന്ന് പഞ്ചായത്തിൽ പാറമടയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറപൊട്ടിക്കുന്നതിനിടെ വാണിയപ്പാറ ബാക്ക് റോക്ക് ക്രഷറിലാണ്, രണ്ടാം കടവ് വാളത്തോട് കിഴക്കേക്കര ജോണിന്റെ മകന്‍ രതീഷ് (37) അപകടത്തിൽ മരിച്ചത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. കല്ല് രതീഷിന്റെ ദേഹത്തേക്ക് അതിശക്തമായി പതിക്കുകയായിരുന്നു. പരിക്കേറ്റ അസം സ്വദേശി മിന്‍ഡു ഗോയലിനെ (32) ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Discussion about this post