കണ്ണൂർ: മകൻ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചതിൻ്റെ പേരിൽ കലാകാരന് ക്ഷേത്ര ചടങ്ങിൽ നിന്നും വിലക്ക്. കരിവള്ളൂരിൽ പൂരക്കളി കലാകാരനായ വിനോദ് പണിക്കരെയാണ് വിലക്കിയത്. കുണിയൻ ഭഗവതി ക്ഷേത്ര കമ്മിറ്റിയാണ് വിലക്കേർപ്പെടുത്തിയത്. വിനോദ് പണിക്കരെ മുൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി. പകരം മറ്റൊരു കലാകാരനെ വച്ച് പൂരക്കളി നടത്തി. വിലക്കിയാലും മകനെയും മരുമകളെയും തള്ളിപ്പറയില്ലെന്ന് വിനോദ് പണിക്കർ വ്യക്തമാക്കി.
ആചാരം തെറ്റിക്കാനാകില്ലെന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിശദീകരണം. അന്യമതസ്ഥർ താമസിക്കുന്ന വീട്ടിൽ നിന്ന് ചടങ്ങുകൾ നടത്താൻ പറ്റില്ലെന്നും, വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്.
Discussion about this post