കണ്ണൂർ: ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. കണ്ണൂർ പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന് സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ് കുപ്പികൊണ്ടു കുത്തേറ്റത്.
പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിംഗ് സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Discussion about this post