കണ്ണൂർ: പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. കണ്ണൂർ ധർമശാലയിലെ അഫ്ര പ്ലൈവുഡ് ഫാക്ടറിയിൽ ഇന്ന് പുലർച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. കണ്ണൂരിൽനിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
പ്ലൈവുഡുകൾ പൂർണമായും കത്തിനശിച്ചു. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചതായാണ് അറിയുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പരിശ്രമിച്ചതിനാൽ മണിക്കൂറുകൾക്കു ശേഷം തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


































Discussion about this post