വടകര: ദേശീയപാതയിൽ വടകരക്കടുത്ത് കണ്ണൂക്കരയിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം. പിക്കപ്പ് ഡ്രൈവർ മലപ്പുറം അരീക്കാട് സ്വദേശി പൊട്ടൻചാലിൽ അബ്ദുള്ളയുടെ മകൻ ബഷീറാണ് (45) മരിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നാഷണൽ ബസും എതിരെ വന്ന പിക്കപ്പും കൂട്ടിയടിക്കുകയായിരുന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവർ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.






































Discussion about this post