പയ്യോളി: കണ്ണംകുളം തേവർമഠം മഹാവിഷ്ണു (സന്താന ഗോപാല മൂർത്തി) ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം മെയ് 26ന് വ്യാഴാഴ്ച സമാപിക്കും.

24 ന് ചൊവ്വാഴ്ച ആരംഭിച്ച പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി കളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. വ്യാഴാഴ്ച അത്താഴ പൂജയോടെ ചടങ്ങുകൾക്ക് സമാപനമാകും.

26 ന് വ്യാഴാഴ്ച കാലത്ത് 5 മണിക്ക് നടതുറക്കൽ, ഗണപതിഹോമം, രാവിലെ 8 മണി മുതൽ 10 മണി വരെ പ്രഭാതഭക്ഷണം, ബിംബശുദ്ധികലശപൂജ, 25 കലശ പൂജ, ബിംബശുദ്ധി, കലശാഭിഷേകം, ഉപദേവൻമാർക്ക് പൂജ,

ഉച്ചയ്ക്ക് 12.30 മാതൽ 2.30 വരെ പ്രസാദ ഊട്ട്, വൈകുന്നേരം ദീപാരാധന, കടമേരി ഉണ്ണിമാരാറും സംഘവും അവതരിപ്പിക്കുന്ന തായമ്പക, അത്താഴപൂജ, കരിമരുന്ന് പ്രയോഗം.
Discussion about this post