പയ്യോളി: കണ്ണം കുളം ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കുന്ന ബോധവൽക്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയുടെയും ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ വിളംബര ജാഥ സംഘടിപ്പിച്ചു. മുതിർന്ന പൗരനും രക്ഷധികാരിയുമായ ടി പി നാണു ഫ്ലാഗ് ഓഫ് ചെയ്തു.
എ പി റസാഖ്, കെ പി സി ശുക്കൂർ, സി വി കേളപ്പൻ, നടേമ്മേൽ അശോകൻ നേതൃത്വം നൽകി. കുടുംബ ശ്രീ, റെസിഡൻസ്, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥി കൾ, രക്ഷിതാക്കൾ എന്നിവർ വിളംബര ജാഥയിൽ അണിനിരന്നു.
ബോധവൽക്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം നിർവഹിക്കും. പയ്യോളി പോലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.രംഗീഷ് കടവത്ത് ക്ലാസ് നയിക്കും.
Discussion about this post