കൊയിലാണ്ടി: കനിവ് എഡ്യൂക്കേഷൻ & ചാരിറ്റബിൾ ഫൗണ്ടേഷൻ പുളിയഞ്ചേരി, സ്പെഷ്യലിറ്റി പൊളിക്ലിനിക് കൊയിലാണ്ടിയുടെ സഹകരണത്തോടെ ജീവിതശൈലി രോഗനിർണ്ണയ മെഡിക്കൽ ക്യാംപ്, രക്തഗ്രൂപ്പ് – ബ്ലഡ് പ്രഷർ – ബ്ലഡ് ഷുഗർ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു.
കൊയിലാണ്ടി നഗരസഭ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ സി പ്രജില ഉദ്ഘാടനം നിർവഹിച്ചു. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ വി രമേശൻ മാസ്റ്റർ, പി ടി ശൈലജ, മഹല്ല് കമ്മിറ്റി പ്രസിഡന്റ് എ കെ സി മുഹമ്മദ്, കെ ഷബ്‌ന, റഷീദ് പുളിയഞ്ചേരി, ആർ എം നൗഫൽ എന്നിവർ പ്രസംഗിച്ചു. ഹമീദ് തത്തമഠത്തിൽ, പി വി ഹാരിസ്, നിഷാൻ, തുടങ്ങിയവർ നേതൃത്വം നൽകി.
Discussion about this post