കൊയിലാണ്ടി: 2022-23 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തിലേക്കായി 4 പദ്ധതികൾക്ക് 10 കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു.
കൊയിലാണ്ടി നഗരസഭയിലും പയ്യോളി നഗരസഭയിലും പുതിയ വാതക ശ്മശാനം നിര്‍മ്മിക്കാൻ 2 കോടി വീതം രൂപയും കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാൻ 3 കോടിയും
പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാൻ 3 കോടിയുമാണ് അനുവദിച്ചത്. ഇത് കൂടാതെ താഴെ പറയുന്ന 16 പ്രവൃത്തികൾക്ക് ബജറ്റിൽ ടോക്കൺ തുകയും അനുവദിച്ചിട്ടുണ്ട്.
മൂടാടി ഗ്രാപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം 2.50 കോടി,
വെളിയന്നൂര്‍ ചെല്ലി സമഗ്ര നെല്‍കൃഷി വികസന പദ്ധതി 20 കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണം 10 കോടി, കാട്ടിലപ്പീടിക – കണ്ണങ്കടവ് – കപ്പക്കടവ് റോഡ് നവീകരണം 4 കോടി,
കൊയിലാണ്ടി നഗരസഭ- വലിയമലയില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കല്‍ 3 കോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി പുതിയ കെട്ടിടം നിര്‍മ്മാണം 2 കോടി, പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വ്വകലാശാലയുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കല്‍ 10 കോടി, ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൊയിലാണ്ടി പുതിയ കെട്ടിടം നിര്‍മ്മാണം 3.50 കോടി, വന്മുഖം -കീഴൂര്‍ റോഡ് നവീകരണം 4 കോടി, കാപ്പാട് -തുഷാരഗിരി അടിവാരം റോഡ് നവീകരണം (എസ്.എച്ച്68) 5 കോടി, കാപ്പാട് ടൂറിസം കേന്ദ്രം വികസനം 2 കോടി, കൊയിലാണ്ടി നെല്ല്യാടി പുഴയോരം ടൂറിസം പദ്ധതി 2 കോടി, കാപ്പാട്-കോട്ടയ്ക്കല്‍- ഇരിങ്ങള്‍ തീരദേശ ടൂറിസം കോറിഡോര്‍ പദ്ധതി 10 കോടി, കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ പുതിയ കെട്ടിടം 5 കോടി, കീഴൂര്‍ ഗവ.യു.പി സ്കൂള്‍ പുതിയ കെട്ടിടം നിര്‍മ്മാണം 3 കോടി എന്നീ പദ്ധതികളാണ് ബജറ്റിൽ പരിഗണിച്ചത്.
ഇതിൽ 10 കോടി അനുവദിച്ച ശ്മശാനങ്ങളും, പോലീസ് സ്റ്റേഷൻ കെട്ടിടം ഉൾപ്പെടുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ വേഗത്തിൽ തയ്യാറാക്കി ഭരണാനുമതിയടക്കമുള്ള കാര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Discussion about this post