

പയ്യോളി: തീരദേശ മേഖലകളിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പിലൂടെ നടപ്പിലാക്കുന്ന മോഡൽ ഫിഷിംഗ് വില്ലേജ് പദ്ധതി പയ്യോളിയിലും നടപ്പിലാക്കുമെന്ന് കാനത്തിൽ ജമീല എം എൽ എ പറഞ്ഞു. കേരളത്തിൽ പൊന്നാനി, തലശ്ശേരിയിലെ തലായി, പയ്യോളി എന്നീ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പാണ്ടികശാല വളപ്പിൽ കോളനി, ഇയ്യോത്തിൽ കോളനി എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ എം എൽ എ സന്ദർശിച്ചു. ഫിഷറീസ് ഹാർബർ എഞ്ചിനിയർമാരും സ്ഥലത്തെത്തി. ഒക്ടോബർ മാസത്തിൽ തന്നെ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്ന് എം എൽ എ പറഞ്ഞു.

പയ്യോളി നഗരസഭയിലെ ഈ രണ്ട് കോളനികളിലും മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിന്ന് വീടുകളും പരിസരങ്ങളുംമലിനപ്പെടുന്ന ദുഃസഹമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ത്.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുമെന്ന സർക്കാറിന്റെ വാഗ്ദാനമാണ് പദ്ധതിയിലൂടെ നടപ്പിലാക്കപ്പെടുന്നത്.

നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർമാരായ ടി ചന്തു, വി കെ അബ്ദുറഹിമാൻ, എ പി റസാക്ക്, പി വി പത്മശ്രി, എക്സിക്യുട്ടീവ് എഞ്ചിനിയർ എം സ് രാകേഷ് , അസിസ്റ്റന്റ് എഞ്ചിനിയർമാരായ ഷീന, കെ ജിത്തു , സി പി ഐ എം പയ്യോളിനോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, മൽസ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു ഏരിയ സെക്രട്ടറി പി വി സചീന്ദ്രൻ എന്നിവരും എം എൽ എയോടൊപ്പമുണ്ടായിരുന്നു

Discussion about this post