തുറയൂർ: പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും ദേശീയ അവാർഡ് ജേതാവും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ കനകദാസ് തുറയൂരിന്റെ ഗൃഹപ്രവേശം നാടിന് മാതൃകയായി. ഗൃഹപ്രവേശത്തോടനുബന്ധിച്ച് ബന്ധുക്കൾക്കും പൊതുജനങ്ങൾക്കുമായി ആരോഗ്യ ബോധവൽക്കരണ, പരിശീലന ക്യാംപ് സംഘടിപ്പിച്ചാണ് വ്യത്യസ്ഥത പുലർത്തിയത്. തുറയൂരിലെ തിരഞ്ഞെടുക്കപ്പെട്ടവരും, എൻ എസ് എസ് വളണ്ടിയർമാരെയും, ഉൾപ്പെടുത്തി വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തിയത്. മിംസ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെന്റ് തലവൻ ഡോക്ടർ പി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ, എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷനിലെ പ്രശസ്തരായ ട്രെയിനർമാരെ ഉൾപ്പെടുത്തി “അതിവേഗം തീവ്ര പരിചരണം, ബേസിക് ലൈഫ് സപ്പോർട്ട് ആൻഡ് ട്രോമ മാനേജ്മെന്റ്, മെഗാ ബി എൽ എസ് ട്രെയിനിങ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചുകൊണ്ടാണ് കനകദാസ് തുറയൂർ നാടിന് മാതൃകയായത്.
പരിശീലന ക്യാമ്പ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന, സി പി ആർ ഡമോൺസ്ട്രേഷൻ നടത്തി ഉദ്ഘാടനം ചെയ്തു. പയ്യോളി സി ഐ സുഭാഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കുമാർ, വാർഡ് മെമ്പർ ടി കെ ദിപിന തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.
ചടങ്ങിൽ, കനകദാസ് തുറയൂരിന് വേണ്ടി നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ദാനം, കലാ സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ജില്ലാ ജഡ്ജി ആർ എൽ ബൈജു നിർവഹിച്ചു. സീമാ കനകദാസ് താക്കോൽ ഏറ്റുവാങ്ങി.
Discussion about this post