വടകര വിലങ്ങാട് : വിലങ്ങാട് പുഴയിൽ ഒഴുക്കിൽ പ്പെട്ട് 2 വിദ്യാർത്ഥികൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ടത് ഒരു കുടുംബത്തിലെ തന്നെ 3 കുട്ടികൾ ആണ്. ഇന്ന്
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വിലങ്ങാട് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. മൂന്ന് കുട്ടികളും മുങ്ങി പോയി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചുള്ളൂ. വിലങ്ങാട് സ്വദേശികളായ ഹൃദ്വിൻ (22), ആഷ്മിൽ (14) എന്നിവരാണ് മരണപ്പെട്ടത്.
ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷപ്പെടുത്തി . ഈസ്റ്റർ ആഘോഷത്തിനായി ബംഗളൂരുവിൽ നിന്നും എത്തിയതാണ് ഹൃദ്വിൻ.
.
Discussion about this post