കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം മാർച്ച് 29 ന് കൊടിയേറി അഞ്ചിന് കളിയാട്ടത്തോടെ സമാപിക്കും ഏപ്രിൽ മൂന്നിന് ചെറിയ വിളക്കും നാലിന് വലിയ വിളക്കും അഞ്ചിന് കളിയാട്ടവും നടക്കും. കാലത്ത് പൂജക്ക് ശേഷം കാരണവ തറയിൽവെച്ച് പൊറ്റമ്മൽ ഉണ്ണികൃഷ്ണൻ നമ്പീശൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. കോട്ടൂർ ശശി നമ്പീശൻ്റെ പ്രശ്ന ചിന്ത പ്രകാരമാണ് കാളിയാട്ട ദിവസം കുറിച്ചത്. രാത്രി അത്താഴപൂജക്ക് ശേഷം നട തുറന്നപ്പോൾ വി പി ബാലകൃഷ്ണപിഷാരടി കളിയാട്ട മുഹൂർത്തം കാവിലമ്മയെ അറിയിച്ചത്.ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ,ട്രസ്റ്റിമാരായ കീഴയിൽ ബാലൻ ,ഇളയിടത്ത് വേണുഗോപാൽ, പുനത്തിൽ നാരായണൻകുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് ഓഫിസർ കെ വേണു എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു
Discussion about this post