കൊച്ചി: കളമശേരിയില്‍ വന്‍ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യാവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്.
കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റ് ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തം ഉണ്ടാവുമ്പോള്‍ ഇവിടെ ജോലിക്കാരുണ്ടായിരുന്നു എങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
Discussion about this post