കൊയിലാണ്ടി: കാലടി സർവ്വകലാശാലയുടെ പ്രദേശിക കേന്ദ്രമായ കൊയിലാണ്ടിയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ് എഫ് ഐ തൂത്തുവാരി. മുഴുവൻ സ്ഥാനാർഥികളും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെയർമാനായി പി ഹരിനന്ദ്, വൈസ് ചെയർപേഴ്സനായി എസ് ആർ സോന, ജനറൽ സെക്രട്ടറി സ്വരൂപ് രാജ്, മാഗസിൻ എഡിറ്റർ പിഎം അശ്വന്ത്, ആർട്സ് ക്ലബ് സെക്രട്ടറി നവരത്ന, ലേഡി റിപ്രെസെന്റാറ്റീവ് പി ഹൃദ്യ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
എസ് എഫ് ഐ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി അനുരാഗ് വിജയികൾക്ക് ഹാരാർപ്പണം നടത്തി, തുടർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി ഫർഹാൻ ഫൈസൽ, ജാൻവി കെ സത്യൻ, അഖിൽ കീഴരിയൂർ, നവതേജ്, രോഹിത്ത് എന്നിവർ പ്രസംഗിച്ചു.
Discussion about this post